Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ രണ്ട് മുസ്ലിംകളെ ചുട്ടുകൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി- ഹരിയാനയില്‍ പശു സംരക്ഷകര്‍ ചുട്ടുകൊന്ന രാജസ്ഥാന്‍ സ്വദേശികളായ രണ്ട് മുസ്ലിംകളെ ആദ്യം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അര്‍ധ പ്രാണനോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ പോലീസുകാര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ മറ്റവഴി തേടുകയായിരുന്നു.
പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.   കശാപ്പിനായി പശുക്കളെ കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നുഹില്‍ ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം 25 കാരനായ നസീറിനെയും 35 കാരനായ ജുനയെയും ക്രൂരമായി മര്‍ദിച്ചത്. ഇതിനു പിന്നാലെ
ഹരിയാനയിലെ ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് അക്രമികള്‍  യുവാക്കളെ കൊണ്ടു പോയിരുന്നു. ഒരു ദിവസം മുമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത പശു സംരക്ഷക സംഘത്തിലെ അംഗവും ടാക്‌സി െ്രെഡവറുമായ റിങ്കു സൈനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പശുക്കടത്ത് ആരോപിച്ച് ജുനൈദിനെയും നസീറിനെയും ഹരിയാന പോലീസ് കസ്റ്റഡിയിലെടുക്കണമെന്നാണ് സൈനിയും സംഘവും ആവശ്യപ്പെട്ടത്. എന്നാല്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് പേരുടെയും അവസ്ഥ കണ്ടപ്പോള്‍ പാതി മരിച്ചുകഴിഞ്ഞവരാണെന്ന് മനസ്സിലാക്കി. വിട്ടേക്കൂ എന്നാണ് പോലീസുകാര്‍ അക്രമികളോട് പറഞ്ഞു.
ഈ  ആരോപണത്തെ കുറിച്ച് ഹരിയാന പോലീസില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. താമസിയാതെ, ജുനൈദും നസീറും മരിച്ചു. മൃതദേഹങ്ങള്‍ എങ്ങനെ സംസ്‌കരിക്കണം എന്നറിയാതെ പരിഭ്രാന്തരായ ഗോരക്ഷകരുടെ സംഘം അവരുടെ സുഹൃത്തുക്കളെ വിളിച്ചു.  ഒടുവില്‍, 200 കിലോമീറ്റര്‍ അകലെയുള്ള ഭിവാനിയിലേക്ക്  ബൊലേറോ എസ്‌യുവിയില്‍ മൃതദേഹങ്ങളുമായി  പോകാന്‍  തീരുമാനിച്ചത്.  വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കാറിനൊപ്പം കത്തിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
മരിച്ചവരെയും കത്തിച്ച കാറിനെയും തങ്ങളുമായി ബന്ധിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന പ്രതീക്ഷയിലാണ് കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോയി   കത്തിച്ചത്. ബൊലേറോയുടെ ഷാസി നമ്പര്‍ ഉപയോഗിച്ചാണ് കൊല്ലപ്പെട്ടത് ജുനൈദും നസീറുമാണെന്ന് സ്ഥിരീകരിച്ചത്.  
അതിനിടെ, ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ പ്രതി പട്ടികയിലുള്ള ബജ്‌റംഗ് ദള്‍ നേതാവ് മോനു മനേസര്‍ തട്ടിക്കൊണ്ടുപോകലില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ തട്ടിക്കൊണ്ടുപോയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ യാത്രയില്‍ വഴികാട്ടുകയുമാണ് ചെയ്തത്.  
ബാക്കി പ്രതികളെ കണ്ടെത്താന്‍ പോലീസ് സ്‌ക്വാഡുകള്‍ തിരയുകയാണ്. സൈനി, മോനു മനേസാര്‍ എന്നിവരെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി പ്രതി പട്ടികയിലുണ്ട്.  അനില്‍, ശ്രീകാന്ത്, ലോകേഷ് സിംഗ്ല എന്നിവരാണ് മറ്റു പ്രതികള്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News