Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ പാസ്‌പോര്‍ട്ട് വേഗത്തില്‍ കിട്ടാന്‍ പോലീസിന്റെ വെരിഫിക്കേഷന്‍ സിസ്റ്റം ഹാക്ക് ചെയ്തു, ഒടുവില്‍ പിടിയില്‍

മുംബൈ :  വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭിക്കണമെങ്കില്‍ സാധാരണയായി എന്താണ് ചെയ്യുക ? അധികൃതരെ കണ്ട് കാര്യം പറഞ്ഞ് നടപടികള്‍ വേഗത്തിലാക്കുകയായിരിക്കും ചെയ്യുക. എന്നാല്‍ വിദേശത്ത് പോകാനിരിക്കുന്ന ഭാര്യയുടെ പാസ്‌പോര്‍ട്ട് വേഗത്തില്‍ കിട്ടാന്‍ യുവാവ് ചെയ്തത് വലിയ കടുംകൈയ്യായി പോയി. ഒടുവില്‍ പോലിസ് പിടിയിലുമായി. മുംബൈ പോലീസിന്റെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സിസ്റ്റം ഒന്നാകെ ഹാക്ക് ചെയ്ത് ഭാര്യയുടെ അപേക്ഷ ക്ലിയര്‍ ചെയ്ത് വിടുകയാണ് ഇയാള്‍ ചെയ്തത്.
സംഭവത്തില്‍ 27കാരനായ രാജാ ബാബു ഷായെ യു പിയിലെ ഗാസിയാബാദില്‍ നിന്ന് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.  ജോലിക്കായി വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്രേ.

സാങ്കേതിക മേഖലയില്‍ പരിജ്ഞാനമുള്ള ആളായ രാജാ ബാബു ഷാ സിസ്റ്റം ഹാക്ക് ചെയ്ത ശേഷം സംശയം തോന്നാതിരിക്കാന്‍ ഭാര്യയുടെ അപേക്ഷയ്ക്ക് പുറമെ മറ്റ് രണ്ട് സ്ത്രീകളുടെ അപേക്ഷ കൂടി ക്ലിയര്‍ ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നോയിഡയിലെ ഒരു ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തുകുയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജാ ബാബു ഷായുടെ ഭാര്യ പാസ്‌പോര്‍ട്ടിനായി സമര്‍പ്പിച്ച എല്ലാ രേഖകളും ശരിയായിരുന്നു. അവര്‍ക്ക് പെട്ടെന്ന് പാസ്‌പോര്‍ട്ട് കിട്ടാനുള്ള  സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ കുബുദ്ധി മൂലം ഭാര്യയുടെ പാസ്പോര്‍ട്ട് നല്‍കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News