Sorry, you need to enable JavaScript to visit this website.

VIDEO - റോഡില്‍ എന്നെക്കണ്ടാല്‍ ദയവായി സഹകരിക്കണം; പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ പുതിയ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്. നല്ലൊരു റൈഡറാകാനാണ് ഇനി മഞ്ജുവിന്റെ ശ്രമം. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജു സ്വന്തമാക്കിയത്. അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.
' ധൈര്യത്തിന്റെ ചെറിയ കാല്‍വയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാന്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡില്‍ എന്നെ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാര്‍ സര്‍'- ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു ഇങ്ങനെ കുറിക്കുന്നു. നേരത്തെ തമിഴ് സൂപ്പര്‍ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു മഞ്ജു.

മഞ്ജു വാര്യര്‍ അടുത്തിടെ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിരുന്നു. എറണാകുളം കാക്കനാട് ആര്‍ ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക്  യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും  സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി. അതിന്റെ  ആദ്യപടിയായാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിരുന്നത്.   ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് ലൈസന്‍സിനുള്ള ടെസ്റ്റ് പാസായത്. ഇപ്പോള്‍ ബൈക്കും സ്വന്തമാക്കിയതോടെ നല്ലൊരു റൈഡറാകുകയാണ് അടുത്ത പരിപാടി.

 

 

Latest News