ചെന്നൈ - ദൃശ്യം സിനിമ ഒന്നുകാണൂ....അതില്‍ മോഹന്‍ലാല്‍ എവിടെയാണ്. കാണാനേയില്ല. നായകനായ ജോര്‍ജ് കുട്ടിയെ മാത്രമേ നാം കാണൂ... അതാണ് മോഹന്‍ലാല്‍ എന്ന നടന്‍. തികച്ചും സ്വാഭാവിക അഭിനയമാണ് അദ്ദേഹത്തിന്റേത്. നാചുറല്‍ ആക്ടര്‍.
പറയുന്നത് മറ്റാരുമല്ല തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ദൃശ്യം കണ്ട ശേഷമാണ് അദ്ദേഹം ഈ പ്രശംസ ചൊരിഞ്ഞത്.
അഭിനയിക്കുകയാണെന്ന് പ്രേക്ഷകന് തോന്നരുത്, അതാണ് ഒരു നടന്റെ വിജയം. മോഹന്‍ലാല്‍ കഥാപാത്രമായി പൂര്‍ണമായും പരിണമിക്കുന്ന മാന്ത്രികത കാണാന്‍ മാത്രം ദൃശ്യം എന്ന സിനിമ ആവര്‍ത്തിച്ചുകാണാനാവും. ഒരിക്കലും വിരസത അനുഭവപ്പെടില്ല. കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഗംഭീരമാണ്.
അഭിനേതാവും കഥാപാത്രവും വേര്‍തിരിക്കാനാവാതെ ഒന്നാവുന്ന അത്ഭുതമാണ് മോഹന്‍ലാലിന്റെ സിനിമകളെന്നും സെല്‍വരാഘവന്‍ പറഞ്ഞു.