Sorry, you need to enable JavaScript to visit this website.

കയ്‌റാനയില്‍ ആര്‍.എല്‍.ഡി ജയമുറപ്പിച്ചു; നൂര്‍പൂരില്‍ എസ്.പി, കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌

ഉപതെരഞ്ഞെടുപ്പു നടന്ന വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്കു തിരിച്ചടി. ബിജെപിയുടെ യുപിയിലെ രണ്ടു സിറ്റിങ് സീറ്റുകളും നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. ബിഹാറില്‍ ജെഡിയുവിനെ പിന്തള്ളി ആര്‍ജെഡിയും മുന്നിലെത്തി.

12.58 PM (IST) ജാര്‍ഖണ്ഡിലെ സില്ലി നിയമസഭാ മണ്ഡലത്തില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥി സീമ മഹാതോ 13,510 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 

12.52 PM (IST) നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റില്‍ ബിജെപി സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി 34,699 വോട്ടുകള്‍ക്കു മുന്നില്‍

12.51 PM (IST)  മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി 22,000 വോട്ടുകള്‍ക്ക് മുന്നില്‍

12.50 PM (IST)  കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 41,162 വോട്ടുകള്‍ക്ക് ജയിച്ചു.

12.30 PM (IST)  കയ്‌റാനയില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസ്സും ഹസന്‍ 41,391 വോട്ടുകള്‍ക്ക് മുന്നിലെത്തി.

12.30 PM (IST)  നൂര്‍പൂര്‍ നിയമസഭാ സീറ്റില്‍ എസ്.പി സ്ഥാനാര്‍ത്ഥി നഇമുല്‍ ഹസന്‍ 6,211 വോട്ടുകള്‍ക്ക് ജയിച്ചു.

11.18 AM (IST) ഉത്തര്‍ പ്രദേശിലെ  കയ്‌റാനയില്‍ എട്ടാം റൗണ്ട് വോട്ടെണ്ണല്‍ തീര്‍ന്നപ്പോള്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസ്സും ഹസന്‍ 19,900 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്.

11.10 AM (IST) ​ നൂര്‍പൂര്‍ നിയമസഭാ സീറ്റില്‍ എസ്.പി സ്ഥാനാര്‍ത്ഥി നഇമുല്‍ ഹസന്‍ 39,000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്.

9.48 AM (IST) ബിഹാറിലെ ജോകിഹാത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി 16,299 വോട്ടുകള്‍ക്ക് മുന്നിലെത്തി.

10.20 AM (IST) മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗവിത് രാജേന്ദ്ര ധഹിയ 6000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10.15 AM (IST) ഭണ്ഡാര ഗോണ്ഡിയ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍സിപി സ്ഥാനാര്‍ത്ഥി 3,100 വോട്ടുകള്‍ക്ക് മുന്നില്‍.

10.15 AM (IST) നാഗാലാന്‍ഡില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപി സ്ഥാനാര്‍ത്ഥി മുന്നില്‍

10.10 AM (IST) കര്‍ണാടകയിലെ രാജരാജേശ്വരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌ന 18,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10.05 AM (IST)പഞ്ചാബിലെ ഷാകോട്ട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്നില്‍

10.05 AM (IST)ജാര്‍ഖണ്ഡില്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സ്ഥാനാര്‍ത്ഥി സുധേഷ് മഹാതോ സില്ലി നിയമസഭാ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഗോമിയയില്‍ ബിജെപിയാണ് മുന്നില്‍

9.48 AM (IST) ബിഹാറിലെ ജോകിഹാത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥി 3000 വോട്ടുകള്‍ക്ക് മുന്നില്‍

9.40 AM (IST) പശ്ചിമ ബംഗാളിലെ മഹേഷ്ടലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്നില്‍

9.40 AM (IST) മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Latest News