Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖമീസില്‍ മറവുചെയ്തു

അബഹ- ഹൃദയാഘാതം മൂലം മരണമടഞ്ഞ തമിഴ്‌നാട് തിരുവാരൂര്‍  സ്വദേശി അശുക്കാന്‍ സെബാസ് ഖാന്റെ (50)ന്റെ മൃതദേഹം ഖബറടക്കി.
രണ്ടു വര്‍ഷമായി കമീസിലെ സൗത്ത് ഗ്യാസ് ഫാക്ടറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വിവാഹിതനും രണ്ടു  മക്കളുടെ പിതാവുമാണ്. ഭാര്യ ഫിര്‍ദോസ് ബാനു . മക്കള്‍: ഹാസില്‍ദീന്‍ ,ഇമ്രാനുദ്ധീന്‍ സഹോദരങ്ങള്‍: ഫാത്തിമ ബീവി ,റംസാന്‍ ബീവി ,മദീന ബീവി .
ബന്ധുക്കളുടെ ആവശ്യ പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍  ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം പ്രതിനിധി ഹസന്‍ ഫാറൂഖ് ,ഷാഹുല്‍ ഹമീദ് ,അബ്ദുല്ല അബ്ദു റഷീദ് .കെഎംസിസി ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഇബ്രാഹിം പട്ടാമ്പി എന്നിവര്‍ രംഗത്തുണ്ടാരിരുന്നു.
 ജുമുഅ നമസ്‌കാരത്തിന് ശേഷം ഖമീസിലെ ഖബര്‍സ്ഥാനില്‍ സാമൂഹ്യ പ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിലായിരുന്നു ഖബറടക്കം.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News