Sorry, you need to enable JavaScript to visit this website.

സൗദി വനിതകളെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നവർ ഇക്കാര്യങ്ങൾ അറിയണം

റിയാദ് - വിദേശികളുമായുള്ള സൗദി വനിതകളുടെ വിവാഹത്തിന് ബാധമാക്കിയ വ്യവസ്ഥകള്‍ എല്ലാ വശങ്ങളിലും സൗദി വനിതകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായി സൗദി അഭിഭാഷകനും നിയമ വിദഗ്ധനുമായ ഡോ. നായിഫ് അല്‍ദുഫൈരി പറഞ്ഞു. വിദേശിയുമായുള്ള സൗദി വനിതയുടെ വിവാഹം നിയമാനുസൃതം പൂര്‍ത്തിയാക്കാന്‍ വധുവിന്റെ പ്രായം 25 ല്‍ കുറയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഭര്‍ത്താവ് യൂനിവേഴ്‌സിറ്റി ബിരുദധാരിയായിരിക്കണമെന്നും വരുമാനമുള്ളയാളായിരിക്കണമെന്നും നിയമാനുസൃത ഇഖാമയില്‍ സൗദിയില്‍ കഴിയുന്നയാളായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്.
വധുവും വരനും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസില്‍ കവിയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളെല്ലാം സൗദി വനിതകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ഭാവിയില്‍ സൗദി വനിതകളുടെയും അവരുടെ മക്കളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നതായി ഡോ. നായിഫ് അല്‍ദുഫൈരി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News