(മുള്ളിക്കുളങ്ങര) ആലപ്പുഴ - സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര മുള്ളിക്കുളങ്ങര അശ്വതി ജംഗ്ഷനിൽ വച്ചാണ് സംഭവം. ഉമ്പർനാട് ചക്കാലകിഴക്കേതിൽ സജേഷ്(37) ആണ് മരിച്ചത്.
സംഭവത്തിൽ പ്രതിയായ വെട്ടുകത്തി വിനോദ് എന്ന ഉമ്പർനാട് വിനോദിനായി തിരിച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സജേഷിനെ കുത്തിയ വെട്ടുകത്തി വിനോദ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വ്യാഴാഴ്ച രാത്രിയാണ് സുഹൃത്തുക്കളായ യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. മദ്യപിച്ചിരുന്നതായും പറയുന്നു. ഇതിനിടെ വിനോദ് സജേഷിനെ കുത്തിപ്പരുക്കേല്പ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പ്രതികരിച്ചു.