ചെന്നൈ- തമിഴ്‌നാട്ടില്‍ അഗതിമന്ദിരത്തിലെ പീഡനത്തെ തുടര്‍ന്ന് അറസ്റ്റിലായ മലയാളിക്കെതിരെ കൂടതല്‍ ആരോപണങ്ങള്‍.
വിഴുപുരത്തെ അന്‍പുജ്യോതി അഗതിമന്ദിരത്തില്‍നിന്ന് അന്തേവാസികളെ കാണാതിയിട്ടുണ്ടുമെന്നാണ് പുതിയ ആരോപണം. അഗതിമന്ദിരത്തിനുസമീപത്തെ ഒഴിഞ്ഞസ്ഥലത്ത് മൃതദേഹങ്ങളുണ്ടോയെന്നറിയാന്‍ പരിശോധന നടത്തുമെന്ന് വിഴുപുരം ജില്ലാ പോലീസ് സൂപ്രണ്ട് എസ്.പി. ശ്രീനാഥ പറഞ്ഞു.
അറസ്റ്റിലായ സ്ഥാപന ഉടമയും മൂവാറ്റുപുഴ സ്വദേശിയുമായ ജുബിന്‍ ബേബിയെ(45) റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ മജിസ്‌ട്രേറ്റ് വി. അഖിലയുടെ മുന്നില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. ബലാത്സംഗം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ജുബിനെ കടലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. ജുബിന്റെ ഭാര്യ മരിയ ഉള്‍പ്പെടെ ആറുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
അഗതി മന്ദിരത്തിലെ അന്തേവാസികളെ കര്‍ണാടകയിലേക്കും രാജസ്ഥാനിലേക്കും കടത്തിയെന്നും പറയുന്നുണ്ട്. അഗതിമന്ദിരത്തിനുസമീപം ആളൊഴിഞ്ഞപ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും പറയുന്നു. കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും ബെംഗളൂരു പോലീസുമായി ബന്ധപ്പെടുമെന്നും എസ്.പി ശ്രീനാഥ പറഞ്ഞു.
എറണാകുളത്തെ ഒരു അഗതിമന്ദിരത്തില്‍ സഹായിയായി ജോലിചെയ്തിരപവിവ ജുബിന്‍ 2005 ലാണ് വിഴുപുരത്ത് എത്തിയത്. ഇവിടെ പെരിയാര്‍ കോളനിയില്‍ ചെറിയ വാടകവീട്ടില്‍ 12 അന്തേവാസികളുമായി അഗതിമന്ദിരം തുടങ്ങുകയായിരുന്നു. 2012ല്‍ കുണ്ടളപുലിയൂരില്‍ വലിയകെട്ടിടം പണിതു.
'അന്‍പുജ്യോതി'യില്‍നിന്നും 50 കിലോമീറ്റര്‍ അകലെ കോട്ടക്കുപ്പത്ത് മറ്റൊരു അഗതിമന്ദിരംകൂടി ജുബിനും മരിയയും നടത്തിയതായും കണ്ടെത്തി. ഇവിടെനിന്ന് 13 സ്ത്രീകള്‍ ഉള്‍പ്പെടെ 25 അന്തേവാസികളെക്കൂടി മോചിപ്പിച്ചു. ഇവിടെയും അന്തേവാസികള്‍ ബലാത്സംഗത്തിനിരയായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)