Sorry, you need to enable JavaScript to visit this website.

മൃഗശാലയിലെ ജിറാഫിന്  കഴുത്തൊടിഞ്ഞ് ദാരുണാന്ത്യം

ന്യൂയോര്‍ക്ക്-കൂടിന്റെ ഗേറ്റിനുള്ളില്‍ കുടുങ്ങി കഴുത്തൊടിഞ്ഞ് മൃഗശാലയിലെ ജിറാഫിന് ദാരുണാന്ത്യം. യുഎസില്‍ ന്യൂയോര്‍ക്കിലെ സെനേക പാര്‍ക്ക് മൃഗശാലയിലാണ് സംഭവം. മൃഗശാലയിലെ പൂര്‍ണ വളര്‍ച്ചയെത്തിയ ഏക ആണ്‍ ജിറാഫായ പാര്‍ക്കര്‍ ആണ് ചത്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ മൃഗശാല ജീവനക്കാര്‍ എത്തുമ്പോള്‍ ആറ് വയസുള്ള പാര്‍ക്കറിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃഗശാലയിലെ ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും പാര്‍ക്കറിനെ രക്ഷിക്കാനായില്ല. 2018ലാണ് പാര്‍ക്കറിന്റെ കൂട്ടില്‍ ഗേറ്റ് സ്ഥാപിച്ചത്.
രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം ഗേറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗേറ്റിനുള്ളില്‍ കുടുങ്ങിയ കഴുത്ത് പാര്‍ക്കര്‍ സ്വയം പുറത്തെടുക്കാന്‍ ശ്രമിക്കവെ ഒടിയുകയായിരുന്നു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗേറ്റ് പരിഷ്‌കരിക്കും.
2018ല്‍ സാന്റാ ബാര്‍ബറ മൃഗശാലയില്‍ നിന്നാണ് പാര്‍ക്കറിനെ സെനേക പാര്‍ക്കിലെത്തിച്ചത്. മറ്റ് മൂന്ന് ജിറാഫുകള്‍ കൂടി മൃഗശാലയിലുണ്ട്. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെ ജീവന്‍ നഷ്ടമാകുന്ന രണ്ടാമത്തെ ജിറാഫാണ് പാര്‍ക്കര്‍.

Latest News