Sorry, you need to enable JavaScript to visit this website.

കേരളം കാത്തിരുന്ന സുന്ദര മുഹൂർത്തം; രണ്ട് മത്സരം ബാക്കിനിൽക്കേ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Read More

മഡ്ഗാവ് - കേരള ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പ് വെറുതേയായില്ല. ഇവാൻ വുകോമനോവിച്ചിന് കീഴിൽ തുടർച്ചയായി രണ്ടാംതവണയും ഐ.എസ്.എൽ ഒമ്പതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചു. രണ്ടുമത്സരം ബാക്കിനിൽക്കേ, വ്യാഴാഴ്ച വൈകീട്ടു നടന്ന ചെന്നൈ-ഗോവ മത്സരത്തിൽ ഗോവക്ക് കാലിടറിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. 
 18 മത്സരങ്ങളിൽ നിന്നും 10 വിജയത്തോടെ 31 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ. കേരളത്തോടൊപ്പം ബെംഗളൂരു എഫ്.സിയും പ്ലേ ഓഫിന് യോഗ്യത നേടി. 19 മത്സരങ്ങളിൽനിന്ന് 31 പോയന്റുമായി നാലാമതാണ് ബെംഗളൂരു. 19 കളിയിൽനിന്ന് 46 പോയിന്റുമായി മുംബൈ സിറ്റി എഫ്.സി, 18 കളികളിൽനിന്ന് 39 പോയിന്റുമായി ഹൈദരാബാദ് എഫ്.സി ടീമുകൾ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 18ന് എ.ടി.കെയുമായും 26ന് ഹൈദരാബാദുമായാണ് കളി ബാക്കിയുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ആറ് ടീമുകളാണ് ഇക്കുറി പ്ലേ ഓഫിലെത്തുക. അതനുസരിച്ച് ഇനി രണ്ടു ടീമുകൾക്കു കൂടിയാണ് സാധ്യത ബാക്കിനിൽക്കുന്നത്. എ.ടി.കെ മോഹൻബഗാൻ കൊൽക്കത്ത, ഒഡീഷ എഫ്.സി, എഫ്.സി ഗോവ എന്നിവയാണ് ഇതിനായി കച്ചമുറുക്കി രംഗത്തുള്ളത്. എ.ടി.കെക്ക് 18 കളികളിൽനിന്ന് 28-ഉം ഗോവയ്ക്ക് 19 കളിയിൽനിന്ന് 27ഉം ഒഡീഷയ്ക്ക് 18 കളിയിൽനിന്ന് 27ഉം പോയിന്റുകളാണ് സമ്പാദ്യം.
 ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ ഗോവയെ തകർത്തത്. ചെന്നൈയ്ക്കായി ക്വാമി കരിക്കാരി ഇരട്ടഗോൾ നേടിയപ്പോൾ നോവ സദോയിയാണ് ഗോവയ്ക്കായി നെറ്റ് ചലിപ്പിച്ചത്.

Latest News