ഭരത്പൂര്‍-ഹരിയാനയില്‍ പശു കശാപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്ന് കത്തിച്ചു. ജുനൈദ്, നാസിര്‍ എന്നിവരെയാണ് ഹരിയാനയിലെ ഭിവാനിയില്‍ കൊലപ്പെടുത്തിയത്. ബജ്‌റംഗ് ദള്‍ നേതാവ് മോനു മനേസറിന്റെ നേതൃത്വത്തിലാണ് ഇരവരേയും പിറുക വനത്തില്‍നിന്ന് ഭിവാനയിലെ ബര്‍വാസ് ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രണ്ടു പശുക്കടത്തുകാരുടെ മൃതദേഹ അവശിഷ്ടങ്ങളുള്ള വാഹനം കത്തിച്ച നിലയില്‍ കണ്ടെത്തിയതായി ഭരത്പൂര്‍ ഐ.ജി ഗൗരവ് ശ്രീവാസ്തവ പറഞ്ഞു. കേസ് ഗോപാല്‍ഗഢ് എസ്.എച്ച്.ഒ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ് ദള്‍ നേതാക്കളായ മോനു മനേസര്‍, ലോകേഷ്, റിങ്കു, സെയ്‌നി ശ്രീകാന്ത് എന്നിവര്‍ക്കെതിരെ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)