കണ്ണൂര്‍ : കണ്ണൂരില്‍ സി പി എമ്മിന്റെ കണ്ണിലെ കരടായി മാറിയ ആകാശ് തില്ലങ്കേരി വീണ്ടും പാര്‍ട്ടി നേതാക്കളെ ഭീഷണിപ്പെടുത്തിക്കൊണ്ട് രംഗത്ത്. തനിക്കെതിരെ നിലപാട് എടുത്ത ഡി വൈ എഫ് ഐ നേതാവിനാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ' വിതച്ചത് കൊയ്യും ' എന്നാണ് ഡി വൈ എഫ് ഐ നേതാവ് രാഗിന്ദിനോട് ആകാശ് പറഞ്ഞത് . കെ കെ ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫംഗമാണ് രാഗിന്ദ്. ഒരു മേശക്ക് ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ വഷളാക്കിയത് നിങ്ങളാമെന്നും ഒരൊറ്റ പ്രസ്താവന കൊണ്ട് ഞങ്ങളെ ഡി വൈ എഫ് ഐ പ്രസ്ഥാനം ഒറ്റുകാരാക്കിയെന്നും ഡിവൈഎഫ്ഐയുടെ സംഘടിതമായ സൈബര്‍ ആക്രമണത്തെ ചെറുക്കുമെന്നും ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ യുടെ വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയെ തുടര്‍ന്ന് ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഫെയ്‌സ് ബുക്കില്‍ പ്രചരാണം നടത്തുന്നുവെന്നാണ് മന്ത്രി എംബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ കൂടിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തക ശ്രീലക്ഷ്മി നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കെതിരെ മുഴക്കുന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)