Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ കേസുകളില്‍പെട്ട വാഹനങ്ങള്‍ സുക്ഷിക്കുന്ന ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം.

കണ്ണൂര്‍ : വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിടികൂടി സൂക്ഷിക്കുന്ന കുറുമാത്തൂര്‍ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വാഹനങ്ങള്‍ കത്തി നശിച്ചു. തീ പടര്‍ന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്ങനെയാണ് തീ പടര്‍ന്നതെന്നതില്‍ വ്യക്തതയില്ല.
വാഹനങ്ങള്‍ പ്രദേശത്ത് നിന്ന് മാറ്റണമെന്നും അപകട സാധ്യതയുണ്ടെന്നും പൊലീസിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫയര്‍ ഓഫീസര്‍ ഫയര്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടമുണ്ടാകാന്‍ കാരണമായതെന്ന് നാട്ടുകാരും കുറ്റപ്പെടുത്തി. നിരവധി കേസുകളില്‍ തൊണ്ടി മുതലായി പിടിക്കപ്പെട്ട് വാഹനങ്ങളാണ് കത്തി നശിച്ചത്.

 

 

 

 

Latest News