കല്‍പ്പറ്റ : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധിയുടെ കത്ത്. വിശ്വനാഥന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കത്തില്‍ വയനാട് എംപി ആവശ്യപ്പെട്ടു.
വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടിരുന്നു. യുവാവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോര്‍ട്ടവും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വേഗത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ഉള്‍പ്പെടെ കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്താണെന്ന പൊലീസ് റിപ്പോര്‍ട്ടിനെ കുടുംബം തള്ളിക്കളയുന്നുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന എസ് സി/എസ ്ടി കമ്മീഷനും പൊലീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളിയ കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും, വീഴ്ചകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നല്‍കണമെന്നും രാഹുലിന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)