കൊല്ലം - മദ്രസ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയതിന് അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയിൽ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അധ്യാപകൻ അശ്‌ളീല ചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥികൾ പോലീസിന് നൽകിയ മൊഴി നൽകിയത്. രണ്ടു കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് മദ്രസാധ്യാപകനെതിരെ കേസ് എടുത്തതെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ
അഗര്‍ത്തല - ത്രിപുരയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട് രേഖപ്പെടുത്താനായി രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളില്‍ എത്തുന്നുണ്ട്. 60 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. 28 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
ബിജെപി, സി പി എം - കോണ്‍ഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. ബി.ജെ..പി വീണ്ടും അധികാരത്തിലെത്താതിരിക്കാനാണ് സി.പി.എമ്മും കോണ്‍്ഗ്രസും സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള തിപ്ര മോത കക്ഷിയും ബി.ജെ.പിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഒരു വര്‍ഷം കഴിഞ്ഞാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നുള്ളത് കൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എല്ലാ കക്ഷികള്‍ക്കും നിര്‍ണ്ണായകമാണ്. മാര്‍ച്ച് 2 നാണ് വോട്ടെണ്ണല്‍. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 400 കമ്പനി സി ആര്‍.പി എഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്, 6000 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ചില മേഖലകളില്‍ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.