ചെന്നൈ - പഞ്ചായത്ത് ടാങ്കിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സൈനികന്റെ കൊലപാതകത്തിൽ കലാശിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിലാണ് സംഭവം. കശ്മീരിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികനായ ലാൻസ് നായിക് എം പ്രഭു (29) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ നഗോജനഹള്ളി ടൗൺ പഞ്ചായത്ത് അംഗവും ഡി.എം.കെ പ്രാദേശിക നേതാവുമായ എ ചിന്നസ്വാമി, മകനും ആംഡ് റിസർവ് പോലീസിൽ കോൺസ്റ്റബിളുമായ ഗുരു സത്യമൂർത്തി അടക്കം ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി.
പഞ്ചായത്ത് വാട്ടർ ടാങ്കിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച കശപിശയാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നും എന്നാൽ ഇരു പാർട്ടികളും തമ്മിൽ രാവിലെയും വൈകീട്ടുമുണ്ടായ തർക്കം മൂർച്ഛിച്ചതാണെന്നും പോലീസ് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വാട്ടർ ടാങ്കിന് മുന്നിൽ നടന്ന തർക്കത്തിന് ശേഷം കൂട്ടാളികളുമായെത്തിയ ചിന്നസ്വാമി, പ്രഭുവിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രഭു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)