റിയാദ്- യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ ഉക്രൈനിലേക്ക് അയക്കുന്നത് യു.എസ് പരിഗണിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
'5,000ലധികം റൈഫിളുകള്‍, 1.6 ദശലക്ഷം റൗണ്ട് ചെറു ആയുധങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍, 7,000ലധികം പ്രോക്‌സിമിറ്റി ഫ്യൂസുകള്‍' എന്നിവയാണ് പിടിച്ചെടുത്ത ആയുധങ്ങളില്‍ ഉള്‍പ്പെടുന്നത്.
ഉക്രൈനിലെ യുദ്ധം രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍, പുതിയ റഷ്യന്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഈ നടപടി കീവ് സൈന്യത്തിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
നിലവില്‍, ഇപ്രകാരം പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ നശിപ്പിക്കുകയോ പ്രത്യേകമായി സൂക്ഷിക്കുകയോ ചെയ്യണമെന്നാണ് യു.എന്‍ നിയമം. എന്നാല്‍ ആയുധങ്ങള്‍ ഉക്രൈനിലേക്ക് മാറ്റുന്നതിന് നിയമത്തിന്റെ പഴുതുണ്ടോ എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം അവലോകനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം യെമന്‍ തീരത്ത് ഒരു മത്സ്യബന്ധന ബോട്ടില്‍ അമേരിക്കന്‍ നാവികസേന ദശലക്ഷക്കണക്കിന് വെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെയാണ് പിടിച്ചെടുത്ത ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന ചര്‍ച്ച ആരംഭിച്ചത്. 2014ല്‍ ഹൂതികള്‍ യെമന്റെ തലസ്ഥാനം പിടിച്ചെടുത്തു, അന്നുമുതല്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായും സഖ്യകക്ഷികളുമായും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)