Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഒന്നും അവസാനിച്ചിട്ടില്ല; എത്ര ഉന്നതരായാലും അഴിയെണ്ണും'! ശിവശങ്കറിന്റെ അറസ്റ്റിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

- എന്തേ, ആ ഫയലുകൾ ഇനിയും സി.ബി.ഐയ്ക്ക് കൈമാറാത്തത്? 
 തിരുവനന്തപുരം -
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്യാസ്യത അരക്കെട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണുണ്ടായതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
 'കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ' എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു.
 ഒന്നും അവസാനിച്ചിട്ടില്ല..! എം ശിവശങ്കറിന്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തന്റെ വിശ്വസ്തന്റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കിൽ തന്റെ സർക്കാരിന് കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പര വിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയനെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
 എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തതെന്ന് വി മുരളീധരൻ ചോദിച്ചു. ആ ഫയലുകൾ ഇനിയും സി.ബി.ഐയ്ക്ക് കൈമാറാത്തത്? ഉത്തരങ്ങൾ വരട്ടെ, വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ. സത്യമേവ ജയതേ എന്നും അദ്ദേഹം കുറിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News