Sorry, you need to enable JavaScript to visit this website.

കടമെടുത്ത് സിനിമ നിര്‍മ്മിക്കുന്നതാണ്,  പോസ്റ്റര്‍ കീറി ഉപദ്രവിക്കല്ലേ-നിത്യാദാസ് 

തിരുവനന്തപുരം- നടി നിത്യാദാസ് നിര്‍മ്മിക്കുന്ന സിനിമയാണ് പള്ളിമണി. നിര്‍മ്മാണം പൂര്‍ത്തിയായ സിനിമ റിലീസിനൊരുങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് സിനിമയുടെ പോസ്റ്റര്‍ തമ്പാനൂരില്‍ ചിലര്‍ കീറിയത്. ഇത് കണ്ട് മനസ്സ് നൊന്ത നിത്യാദാസ് 'പള്ളിമണി' എന്ന സിനിമയുടെ കീറിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഒരു കുറിപ്പിട്ടു. വലിയക്യാഷ് ഒന്നും കയ്യില്‍ ഇല്ലെന്നും കടമൊക്കെ എടുത്ത് നിര്‍മ്മിക്കുന്ന സിനിമയാണ് 'പള്ളിമണി'യെന്നും പോസ്റ്റര്‍ കീറിയതു കണ്ട് മനസ്സ് വല്ലാതെ വിഷമിച്ചുവെന്നും നടി പോസ്റ്റില്‍ പറയുന്നു. ഇനിയും പോസ്റ്റര്‍ കീറി ആരും ഉപദ്രവിക്കരുതെന്നും നടി അപേക്ഷിക്കുന്നു. ഫെബ്രുവരി 24ന് പള്ളിമണി എന്ന സിനിമ തിയറ്ററുകളില്‍ എത്തും.
നടി നിത്യ ദാസ് ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് പള്ളിമണി. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നടി ശ്വേതാ മേനോനും പള്ളിമണിയില്‍ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

നിത്യാദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന്-


'തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച്ച ...കൈയില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല ...വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍ ,,, ഇതോക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം ...ഉപദ്രവിക്കരുത് ... എല്ലാം പ്രതിക്ഷയാണല്ലോ ....24ന്  നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും 'പള്ളിമണി ' ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ ... ഉപദ്രവിക്കരുത് അപേക്ഷയാണ്'.

Latest News