Sorry, you need to enable JavaScript to visit this website.

ബിഗ്‌ബോസ് താരം റോബിന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം നാളെ, ആവേശത്തില്‍ ആറാടി ആരാധകര്‍

ബിഗ് ബോസ് സീസണ്‍ നാലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയ താരമാണ് ഡോ. റോബില്‍ രാധാകൃഷ്ണന്‍. ഷോയുടെ പാതി വഴിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആര്‍ക്കും കിട്ടാത്ത ആരാധക പിന്തുണയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന് ലഭിക്കുന്നത്. ഷോ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോബിനോടുള്ള ആരാധകരുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതോടൊപ്പം തന്നെ ഹെയ്‌റ്റേഴ്‌സും ധാരാളമുണ്ട്.
റോബിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പ്രതിശ്രുത വധു ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയമാണ് ഫെബ്രുവരി പതിനാറിന് നടക്കാന്‍ പോവുന്നത്.
ബിഗ് ബോസില്‍ ദില്‍ഷയുമായി പ്രണയാഭ്യാര്‍ഥന നടത്തിയ റോബിന്‍ പുറത്ത് വന്നതിന് ശേഷം ശുഭകരമായ വാര്‍ത്തയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റോബിനുമായിട്ടൊരു ദാമ്പത്യം ഉടനെ സാധിക്കില്ലെന്ന് ദില്‍ഷ ഉറപ്പിച്ചതോടെ ആ ബന്ധം മുന്നോട്ട് നീണ്ടില്ല. പിന്നീടാണ് ആരതി പൊടി എന്നൊരു പെണ്‍കുട്ടിയുടെ എന്‍ട്രി. റോബിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന പെണ്‍കുട്ടിയുടെ പേരിനൊപ്പം ഗോസിപ്പുകള്‍ വന്നതിന് പിന്നാലെ കേട്ടതൊക്കെ സത്യമാണെന്ന് റോബിന്‍ വ്യക്തമാക്കുകയായിരുന്നു.

പിന്നീട് റോബിനെ പോലെ തന്നെ ആരതി പൊടിയും പ്രശസ്തയായി. സ്വന്തമായി ബിസിനസും സിനിമാഭിനയുമൊക്കെയായി സെലിബ്രിറ്റി തന്നെയാണ് ആരതി. റോബിനോട് ഇഷ്ടത്തിലായതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ വന്ന് തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഫെബ്രുവരിയില്‍ വിവാഹമുണ്ടായേക്കും എന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ വിവാഹനിശ്ചയം നടത്തി, വിവാഹം കുറച്ചൂടി മുന്നോട്ട് കൊണ്ട് പോകാനാണ്  തീരുമാനം. നിലവില്‍ പെബ്രുവരി പതിനാറിന് നടക്കുന്ന എന്‍ഗേജ്മെന്റിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിരിക്കുകയാണ്.

 

വാലന്റൈന്‍സ്ദിനത്തില്‍  ആരതിയുടെ വിരലില്‍ അണിയിച്ച മോതിരത്തിന്റെ ഫോട്ടാ റോബിന്‍ പുറത്ത് വിട്ടിരിരുന്നു 'ഇനിയും കാത്തിരിക്കാന്‍ വയ്യ', എന്നാണ് ആരതിയെ മെന്‍ഷന്‍ ചെയ്ത് ഫോട്ടോയ്ക്ക് റോബിന്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എനിക്കും അങ്ങനെയാണെന്ന് ആരതിയും മറുപടി നല്‍കി.
'ഇനി ഒരു ദിവസം കൂടി ഞങ്ങള്‍ക്കും വെയ്റ്റ് ചെയ്യാന്‍ വയ്യ. സത്യം പറഞ്ഞാല്‍  ഡോക്ടര്‍  ഒരുപാട് വിഷമിക്കുന്നത് കണ്ട്  നല്ല ഫാമിലി ലൈഫ്, പ്രത്യേകിച്ച് നല്ലൊരു പെണ്‍കുട്ടിയെ കിട്ടാന്‍ വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിച്ചത്. അന്ന് തൊട്ട് ഇന്നു വരെ അങ്ങനെ തന്നെയാണ്. അതിന്റെ ആദ്യ ധന്യ മുഹൂര്‍ത്തം വരവായി. റോബിനും ആരതിയ്ക്കും ആശംസകള്‍ എന്നാണ് ആരാധകരുടെ കമന്റുകളില്‍ പറയുന്നത്.

 

Latest News