ഹൈദരാബാദ്- എം.ബി.എ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ചായക്കട തുടങ്ങിയ യുവാവിന്റെ നേട്ടങ്ങള്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയ. എം.ബി.എ ചായവാല ശൃംഖലയുടെ ഉടമയായ പ്രഫുല്‍ ബില്ലോറാണ് നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്നത്.
യുവസംരംഭകനും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറുമായ യുവാവ് ഇന്ത്യന്‍ യുവത്വത്തിനു തന്നെ മാതൃകയാണ്. എം.ബി.എ പഠനം ഉപേക്ഷിച്ച പ്രഫുല്‍ പ്രശസ്തമായ അഹമ്മദാബാദ് ഐ.ഐ.എമ്മിനു പുറത്താണ് ടീ സ്റ്റാള്‍ തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എം.ബി.എ ചായ വാല ടീ സ്റ്റാള്‍ ശൃംഖലയുടെ ഉടമയാണ്.
പുതുതായി വാങ്ങിയ 90 ലക്ഷം രൂപയുടെ മെര്‍സിഡസ് ബെന്‍സ് എസ്.യു.വിയുമായാണ് യുവാവ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. കാറുമായുള്ള പ്രഫുലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. യൂത്ത് ഐക്കണ്‍ എന്നു വിളിച്ചുകൊണ്ടാണ് നെറ്റിസണ്‍സ് ഇദ്ദേഹത്തിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുന്നത്.