ഗുവാഹതി- അസം ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി.ജി.പി) ജി.പി സിംഗിന്റെ മകള്‍ ഐശ്വര്യ അടുത്തിടെ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ബിരുദം നേടി. മകള്‍ തന്നെ സല്യൂട്ട് ചെയ്യുന്നതിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ ഡിജിപി ട്വിറ്ററില്‍ പങ്കുവച്ചു. 'എന്തുപറയണം എന്ന് എനിക്കറിയില്ല. ഇന്ന് പാസിംഗ് ഔട്ട് കഴിഞ്ഞ് പുറത്തുവന്ന മകളില്‍നിന്ന് സല്യൂട്ട് സ്വീകരിച്ചു.
'അച്ഛനും മകള്‍ക്കും എത്ര അഭിമാനകരമായ ദിനം! അഭിനന്ദനങ്ങള്‍ സര്‍! എന്നായിരുന്നു വൈറലായ വീഡിയോക്ക് അടിയില്‍ ഒരാള്‍ എഴുതിയത്. മറ്റൊരാള്‍ എഴുതി: 'കൊള്ളാം! എന്തൊരു മധുര നിമിഷം, സര്‍. കുടുംബത്തിന്, പ്രത്യേകിച്ച് ഐശ്വര്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!'