കുവൈത്ത് സിറ്റി - പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സഹായിച്ച യുവതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി പേര് തടിച്ചുകൂടിയ പൊതുസ്ഥലത്തു വെച്ചാണ് പോലീസ് വാഹനത്തില്‍ നിന്ന് യുവാവിനെ രക്ഷപ്പെടാന്‍ യുവതി സഹായിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത് യുവാവിനെ പോലീസ് വാഹനത്തില്‍ അടക്കുകയായിരുന്നു. പോലീസുകാരുടെ ശ്രദ്ധ തിരിഞ്ഞ തക്കത്തില്‍ യുവതി പോലീസ് വാഹനത്തിന്റെ ഡോര്‍ പുറത്തു നിന്ന് തുറക്കുകയും യുവാവ് പുറത്തിറങ്ങി രക്ഷപ്പെടുകയും പെട്ടെന്നു തന്നെ യുവതി പോലീസ് വാഹനത്തിന്റെ ഡോര്‍ അടക്കുകയുമായിരുന്നു.
الداخلية حول الفيديو المتداول في السوشال ميديا: ضبط فتاة فتحت باب دورية وهربت متهم.. تم اتخاذ الاجراءات القانونية بحقهما وابعادهما
— #أوّل نيوز (@Awwalkwt) February 13, 2023
• تطبيق الاجراءات الانضباطية بحق افراد الدورية | #أوّل_نيوز pic.twitter.com/cGp79SFMYJ
അല്പ സമയത്തിനു ശേഷമാണ് പ്രതി രക്ഷപ്പെട്ടത് പോലീസുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനിടെ യുവാവിനെ പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാനും തുടങ്ങി. വൈകാതെ പ്രതിയെയും യുവാവിനെ പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച യുവതിയെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ക്രമസമാധാനം ലംഘിച്ചതിന് ഇരുവരെയും രാജ്യത്തു നിന്ന് നാടുകടത്താന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും പോലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)