കൊച്ചി- വാലന്റൈന്‍സ് ദിനത്തില്‍ സ്വപ്നവാഹനം സ്വന്തമാക്കി നടന്‍ ടിനി ടോം. പ്രണയം തോന്നിയ വാഹനം ഇത്തവണത്തെ പ്രണയദിനത്തോട് അനുബന്ധിച്ച് തന്നെ സ്വന്തമാക്കുവാന്‍ സാധിച്ച സന്തോഷത്തിലാണ് താരം. ഇതാണ് എന്റെ പുതിയ വാലന്റൈന്‍ - ടിനിടോം പറഞ്ഞു. ഫോര്‍ഡ് മസ്താങ് ജിടി യാണ് ടിനിയുടെ പുതിയ വാഹനം.
ഹാര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ടിനി തന്റെ സ്വപ്ന വാഹനം കരസ്ഥമാക്കിയത്. മിത്‌സുബിഷി പജേറോ സ്‌പോര്‍ട് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ ശേഖരത്തിലുള്ളത്.
വാഹന പ്രേമികളുടെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് മസില്‍ കാറാണ് മസ്താങ് ജിടി. 8 സിലിണ്ടര്‍ 5.0 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ പരമാവധി വേഗമുള്ള വാഹനത്തിന്റെ പ്രത്യേക പതിപ്പാണ് ടിനി ടോം സ്വന്തമാക്കിയത്.