കൊൽക്കത്ത- നിപ്പാ വൈറസ് ബാധയേറ്റെന്ന് സംശയിക്കുന്ന സൈനികൻ കൊൽക്കത്തയിൽ മരിച്ചു. കേരളത്തിൽനിന്നുള്ള സീനു പ്രസാദ് എന്ന സൈനികനാണ് മരിച്ചത്. കൊൽക്കത്തയിലെ ഫോർട്ട് വില്യമിലായിരുന്നു സീനു പ്രസാദിനെ പോസ്റ്റ് ചെയ്തിരുന്നത്. ഏപ്രിൽ ഇരുപതിനാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പാ ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് ഇദ്ദേഹത്തിന്റെ സാംപിൾ അയച്ചിട്ടുണ്ട്.പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ നിപ്പായാണോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. പതിമൂന്ന് പേരാണ് കേരളത്തിൽ നിപ്പാ വൈസ് ബാധിച്ച് ഇതേവരെ മരിച്ചത്.