മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. സിനിമാഭിനയത്തിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും അവര്‍ സജീവമാണ്. അഭിനയത്തിന് പുറമെ വിവിധ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നിരന്തരം പോകുന്നതിനാല്‍ നിരവധി ട്രോളുകളും നടിയ്ക്കെതിരെ വരുന്നുണ്ട്. ഏതായാലും ഇതിനൊന്നും തലകൊടുക്കുന്നയാളല്ല ഹണി
തനിക്ക് വിവാഹത്തോട് താല്‍പര്യമില്ലെന്ന് ഇടയക്കിടെ ഹണി റോസ് പറയാറുണ്ട്. ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. താന്‍ വിവാഹം കഴിക്കുന്നില്ലെന്നും മറ്റുള്ള വിവാഹങ്ങളില്‍ പങ്കെടുക്കാനും താല്‍പര്യമില്ലെന്നും ഒരു സിനിമാ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ പലരും തന്നോട് ഐ ലവ് യു എന്ന് പറഞ്ഞിട്ടുണ്ട്. അതങ്ങനെ കുറച്ച് നാളൊക്കെ നീണ്ട് പോയി എന്നല്ലാതെ വേറെ പ്രണയമൊന്നുമില്ലെന്നാണ് ഹണി റോസ് പറയുന്നത്. കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ല. ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ല. ജീവിതത്തില്‍ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നാണ്', ഹണി പറയുന്നത്.
'വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, ഇങ്ങനെ കുറ്റം പറയുന്നവര്‍ വേറെയുണ്ടാവും. ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്‍ക്കുകയായിരിക്കും. അവരത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ്', ഹണി റോസ് പറയുന്നത്.
'നമ്മളെ മനസിലാക്കുന്ന നല്ലൊരാള്‍ വരികയാണെങ്കില്‍ ജീവിതപങ്കാളിയായി കൂട്ടാം. എന്റെ പാഷന്‍ എന്ന് പറയുന്നത് മൂവിയാണ്. അത് മനസിലാക്കുന്ന ആളായിരിക്കണം. എന്നെ സ്നേഹിക്കുന്നൊരു വ്യക്തി ഒരിക്കലും ഞാന്‍ ചെയ്യുന്ന കാര്യത്തില്‍ നോ പറയത്തില്ല. അതിലേറ്റവും ഉദ്ദാഹരണം അച്ഛനും അമ്മയുമാണ്. വര്‍ക്ക് ചെയ്ത് കൊണ്ടിരുന്ന പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതോടെ ജോലിയോട് താല്‍പര്യമില്ലെന്ന് പറയുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല'. ഹണി പറയുന്നു. 'ആ ജോലി ചിലപ്പോള്‍ നമുക്ക് സന്തോഷം തരുന്നതായിരിക്കും. അപ്പോള്‍ നമ്മളെ സ്നേഹിക്കുന്ന വ്യക്തിയാണെങ്കില്‍ അദ്ദേഹം ഇതില്‍ നോ പറയില്ല. നമ്മളെ ബുദ്ധിമുട്ടിപ്പിക്കാനോ വിഷമിപ്പിക്കാനോ ഒന്നും പുള്ളി ശ്രമിക്കില്ല. രണ്ടാള്‍ക്കും പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചെങ്കിലെ റിലേഷന്‍ഷിപ്പ് നന്നാവുകയുള്ളു. ഇല്ലെങ്കില്‍ ഭയങ്കര ടെന്‍ഷനായിരിക്കും. തനിക്കങ്ങനെ ജീവിക്കാന്‍ സാധിക്കില്ലെന്നാണ് തരത്തിന്റെ നിലപാട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)