കൊല്ലം : ജിഎസ്ടി കുടിശ്ശിക സംബന്ധിച്ച് പാര്‍ലമെന്റില്‍ ചെദ്യമുന്നയിച്ചതിന് തന്നെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തത വരുത്തണം. വിഷയത്തില്‍ കെ എന്‍ ബാലഗോപാല്‍ നടത്തിയ പ്രതികരണത്തില്‍ വസ്തുതാപരമായ കൂടുതല്‍ വ്യക്തതകള്‍ വരുത്തേണ്ടതുണ്ട്. ധനകാര്യ മന്ത്രി ഇന്നലെ വരെ പറഞ്ഞത് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബര്‍ 5ന് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് അര്‍ഹമായ ചരക്ക് സേവന നികുതി കിട്ടുന്നില്ല എന്നാണ് താന്‍ പറയുന്നത്. ഇതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി പറയണം. തന്റെ ചോദ്യം ഐ ജി എസ് ് ടിയെ കുറിച്ചായിരുന്നു. തെറ്റുകള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന ധനമന്ത്രി ചെയ്യുന്നതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
20% ജിഎസ്ടി വളര്‍ച്ച കൈവരിച്ചു എന്ന് പറയുമ്പോള്‍ എങ്ങനെയാണ് ജിഎസ്ടി കോമ്പന്‍സേഷന്‍ ചോദിക്കാന്‍ കഴിയുക. ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് കേന്ദ്രത്തിന് സബ്മിറ്റ് ചെയ്യുന്നതില്‍ സംസ്ഥാനത്തിന് ഒരു കാര്യവും ചെയ്യാനില്ലേ? കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ബി ജെ പിക്ക് അടിക്കാന്‍ വടി കൊടുത്തു എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. സംസ്ഥാനം സെസ് ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിന് അര്‍ഹമായ 5000 കോടി വാങ്ങി എടുക്കുന്നതില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നപ്പോള്‍ ചോദ്യകര്‍ത്താവിനെ ആക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. നിശബ്ദമാക്കാനാണ് സംസ്ഥാന ധനകാര്യ മന്ത്രിയും സിപിഎം അണികളും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)