പൂനെ: കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മയെ ആക്രമിച്ച് കൊള്ളയടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. മൂന്നുപേര്‍ അടങ്ങുന്ന സംഘത്തിനാണ് അമ്മായിയമ്മയെ ആക്രമിക്കാന്‍ യുവതി ക്വട്ടേഷന്‍ നല്‍കിയത്. പൂനെ സിറ്റി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി രണ്ടിന് കോണ്ട്വയിലെ മിതാ നഗറില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വൃദ്ധയെ ആക്രമിച്ച ശേഷം മരുമകളുടെ സ്വര്‍ണ്ണ വളകളും സ്വര്‍ണ്ണ മാലയും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വയോധിക പിന്നീട് കോണ്ട്വ പോലീസ് സ്റ്റേഷനെ സമീപിച്ചു. കവര്‍ച്ചയെക്കുറിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, കുറ്റകൃത്യത്തെക്കുറിച്ച് യുവതിയുടെ മരുമകള്‍ നല്‍കിയ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്തുവന്നത്. അതേസമയം, പ്രദേശത്തെ ചില സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വീഡിയോ പരിശോധിച്ചപ്പോള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. ഇതോടെ കാസിം നായിക്വാദി (21), മെഹബൂബ്സാബ് ബര്‍ദാജെ (25), അബ്ദുള്‍ മുല്ല (19) എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തില്‍ യുവതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തി. ഞായറാഴ്ചയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുവഴക്കും, സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ അനുവദിക്കാത്തതുമാണ് യുവതിക്ക് അമ്മായിയമ്മയോടെ് വൈരാഗ്യം തോന്നാന്‍ കാരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)