Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാറമട ജീവിതം ദുസ്സഹമാക്കി; പഞ്ചായത്തിന് മുന്നിൽ  പിഞ്ചു കുഞ്ഞുമായി  യുവതിയുടെ ആത്മഹത്യാശ്രമം

കോട്ടയം- കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പിഞ്ചുകുഞ്ഞുമായി യുവതിയുടെ ആത്മഹത്യാശ്രമം. തിങ്കളാഴ്ച മൂന്നു മണിയോടെയാണ് സംഭവം. ഇളങ്കാട് ടോപ്പ് കൊടുങ്ങാക്കൽ റോസമ്മ ശാമൂവേലാണ് (38) ആത്മഹത്യക്ക് ശ്രമിച്ചത്. കൊടുങ്ങയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പാറമടയുടെ പ്രവർത്തനംമൂലം തന്റെ നിത്യ ജീവിതം ദുസ്സഹമായെന്നും പഞ്ചായത്തിന്റെ ഒത്താശയോടു കൂടിയാണ് പാറമട പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇളങ്കാട് ടോപ്പിൽ റോസമ്മയ്ക്ക് വീടും ഒന്നരയേക്കർ സ്ഥലവുമുണ്ട്. പാറമടയുടെ പ്രവർത്തനംമൂലം താമസം ബുദ്ധിമുട്ടിലായതോടെ റോസമ്മ ഏന്തയാർ ഈസ്റ്റ് തേൻ പുഴയിൽ  വാടക വീട്ടിലേക്ക് താമസം മാറ്റി. വൃദ്ധയായ മാതാവും പിഞ്ചു കുഞ്ഞും അടക്കം കഴിഞ്ഞ അഞ്ച് വർഷമായി ഇവർ വാടക വീട്ടിലാണ് താമസിച്ചു വരുന്നത്. പാറമടക്ക് സമീപമുള്ള സ്ഥലം വിൽക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. കാരണം സമീപം പാറമടയുള്ളതിനാലെന്ന് യുവതി പറയുന്നു. ഉഗ്രസ്‌ഫോടനത്തിൽ പാറ പൊട്ടിക്കുന്നത്മൂലം വീട് ബലക്ഷയത്തിലാണ്. പ്രശ്‌ന പരിഹാരത്തിനായി പാറമട മാനേജ്മെന്റിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ഇന്നലെ ഉച്ച കഴിഞ്ഞ് പിഞ്ചുകുഞ്ഞിനെയുമെടുത്ത് പ്ലാസ്റ്റിക് ജാറിൽ മണ്ണെണ്ണയും സിഗരറ്റ് ലൈറ്ററുമായെത്തിയ റോസമ്മ പഞ്ചായത്ത് ജനപ്രതിനിധികളോടു സംസാരിക്കുകയും പിന്നീട് അപ്രതീക്ഷിതമായി പഞ്ചായത്തിന്റെ വരാന്തയിൽ വെച്ച് തന്റെയും കുഞ്ഞിന്റെയും ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധുമുരളീധരനും സഹ ജനപ്രതിനിധികളും നോക്കി നിൽക്കവെയാണ് ആത്മഹത്യശ്രമം നടത്തിയത്. ജനപ്രതിനിധികളായ കെ.എസ്. മോഹനൻ, ആൻസി അഗസ്റ്റിൻ എന്നിവരുടെ സമയോചിത ഇടപെടൽമൂലം പിഞ്ചു കുഞ്ഞുമായുള്ള റോസമ്മയുടെ  ആത്മഹത്യാശ്രമം പരാജയപ്പെട്ടു.

Latest News