മുംബൈ- ഭാര്യ മരിച്ചതിനെ തുടര്‍ന്ന് പുതിയ പങ്കാളിയെ തേടി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 65 കാരന് 60 ലക്ഷം രൂപ നഷ്ടമായി. വീഡിയോ കോളിനിടെ നഗ്നത കാണിക്കാന്‍ പ്രേരിപ്പിച്ച യുവതി രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീഡിയോ ക്ലിപ്പ് കോണ്‍ടാക്റ്റുകള്‍ക്ക് അയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണിയെന്ന് െ്രെകംബ്രാഞ്ചിന്റെ സൈബര്‍ പോലീസ് സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പറയുന്നു.
പുനര്‍വിവാഹത്തിന് താല്‍പ്പര്യമുണ്ടായിരുന്ന 60 കാരന്‍ വാര്‍ധക്യത്തില്‍ പുതിയ പങ്കാളിയെ തേടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പോര്‍ട്ടലില്‍ കണ്ടുമുട്ടിയ സ്ത്രീ ചാറ്റ് തുടങ്ങുകയും പിന്നീട് നമ്പറുകള്‍ കൈമാറുകയും ചെയ്തു. വീഡിയോ കോളിനിടെ യുവതി വസ്ത്രം അഴിച്ച ശേഷമാണ് പരാതിക്കാരനോടും നഗ്നത കാണിക്കാന്‍ ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സ്ത്രീ ഇത് റെക്കോര്‍ഡുചെയ്യുന്നത് അയാള്‍ക്ക് അറിയില്ലായിരുന്നു.
നാണക്കേട് ഭയന്നാണ് സ്ത്രീക്ക് പല തവണയായി പണം നല്‍കിയത്.
രണ്ട് മാസമായി സ്ത്രീ പണം കൈക്കലാക്കി വരികയായിരുന്നു. മാത്തം 60 ലക്ഷം രൂപ നല്‍കിയെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
മാനസിക പീഡനവും സാമ്പത്തിക നഷ്ടവും സഹിക്കവയ്യാതെ ഇയാള്‍ സൈബര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. യുവതി ഉപയോഗിച്ച വാട്‌സ്ആപ്പ് നമ്പറിന്റെയും ഇയാള്‍ പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെയും വിശദാംശങ്ങള്‍ ശേഖരിച്ച് യുവതിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മാട്രിമോണിയല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസ് സെല്ലില്‍ ലഭിക്കുന്ന ആദ്യ ലൈംഗികാതിക്രമ കേസാണിതെന്ന് പോലീസ് പറഞ്ഞു. ഇതുവരെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായിരുന്നു ആളുകളെ ലക്ഷ്യമിട്ടിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്ത്രീകളുടെ പേരുകളും പ്രൊഫൈല്‍ ഫോട്ടോകളും ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കുന്ന പുരുഷന്മാരാണ് പല ലൈംഗികാതിക്രമ കേസുകളിലും പ്രതികളെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)