Sorry, you need to enable JavaScript to visit this website.

അടിസ്ഥാന നിലപാടില്‍ മാറ്റമില്ല; ജാതി തന്നെ രാഷ്ട്രീയ എതിരാളി-കമല്‍ ഹാസന്‍

ചെന്നൈ- തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി ജാതിയാണെന്നും അതിനെതിരായ പോരാട്ടം തുടരുമെന്നും നടന്‍ കമല്‍ ഹാസന്‍. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീലം ബുക്ക്‌സ് എന്ന പുസ്തകശാലയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ വന്നതോടെ തനിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ നിലപാടില്‍ മാറ്റംവന്നിട്ടില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
ഏറ്റവും വലിയ എതിരാളി ജാതിയാണ്. 21ാം വയസുമുതല്‍  ഞാന്‍ ഇത് പറയുന്നുണ്ട്. ഇപ്പോഴും ഞാനത് പറയുന്നു. എന്റെ അഭിപ്രായം ഒരിക്കലും മാറിയിട്ടില്ല. ചക്രം കണ്ടുപിടിച്ചതിനുശേഷമുളള മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടി ദൈവമാണ്. അത് നാം മറക്കരുത്. നമ്മള്‍ സൃഷ്ടിച്ചത് നമ്മെ ആക്രമിക്കുന്നു എന്നത് അംഗീകരിക്കാനാവില്ല. ജാതി വലിയ ആയുധമാണ്. എനിക്കും മൂന്നുതലമുറ മുമ്പ് വന്ന ബി ആര്‍ അംബേദ്കറെപ്പോലുളള നേതാക്കള്‍ ജാതിക്കെതിരെ പോരാടിയവരാണ്- കമല്‍ ഹാസന്‍ പറഞ്ഞു.
രാഷ്ട്രീയം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തന്നെ സൃഷ്ടിച്ചതാണെന്നും തങ്ങളെ ഭരിക്കേണ്ടവരെ ജനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജനാധിപത്യം തഴച്ചുവളരുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News