Sorry, you need to enable JavaScript to visit this website.

കരിങ്കൊടി പേടിയെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം'; പിണറായിയെ പരിഹസിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം - സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭങ്ങളെ പോലീസ് രാജിലൂടെ നേരിടുന്ന സർക്കാറിന് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയാണെന്നും 'രാജാവിന്' കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ, ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം, അlല്ലെങ്കിൽ അമിത നികുതി കുറക്കാമെന്നും ഷാഫി ഫേസ് ബുക്കിൽ കുറിച്ചു. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പോലീസ് രാജിൽ ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
'രാജാവ്' സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ടുകാരെ പരിഭ്രാന്തരാക്കി കരുതൽ തടങ്കലെന്ന ഓമനപ്പേരിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
'രാജാവിന്' കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാം. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ട. പ്രതിഷേധങ്ങൾ തുടരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

വിവാഹവസ്ത്രവും കോട്ടും ധരിച്ച് വധു പരീക്ഷാഹാളിൽ; മണവാട്ടിക്ക് പ്രോത്സാഹനവുമായി സോഷ്യൽമീഡിയ

ജീവിതവുമായി ബന്ധപ്പെട്ട രണ്ട് നിർണായക ചുവടുകളാണ് വിവാഹവും പരീക്ഷയും. പക്ഷേ, വിവാഹദിവസം തന്നെ പരീക്ഷയും വന്നാലോ? ഇവ രണ്ടും ഭംഗിയായി മാനേജ് ചെയ്ത് സുന്ദരിയായിരിക്കുകയാണ് കേരളത്തിലെ ഒരു വധു. 
 വിവാഹതിരക്കിലും പരീക്ഷക്ക് മുൻഗണന നൽകിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. രണ്ട് മില്യണിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിലെ വിദ്യാർത്ഥിനിയാണ് വധു ശ്രീലക്ഷ്മി അനിൽ.
 വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് ഇവർ പരീക്ഷാഹാളിൽ എത്തിയത്. വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ടും സ്റ്റെതസ്‌ക്കോപ്പുമെല്ലാമായി മനോഹര കാഴ്ച. കൂടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് വധുവിനെ ലാബ് കോട്ടും മറ്റും ധരിപ്പിച്ചത്. 
  വിവാഹ സുദിനത്തിൽ പരീക്ഷ എഴുതാനെത്തിയ വധുവിന്റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴേക്കും കരിയർ അവസാനിപ്പിക്കുന്ന പലർക്കും ശ്രീലക്ഷ്മി മാതൃകയാണെന്നും പലരും ഓർമിപ്പിച്ചു. 

Latest News