തിരുവനന്തപുരം- സെല്‍ഫി ഭ്രമം അതിരു കടക്കരുതെന്ന ആഹ്വാനവുമായി കേരള പോലീസ്.
അതിരുകടക്കുന്ന സെല്‍ഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങള്‍ ധാരാളം ശ്രദ്ധയില്‍പ്പെടുകയാണ്. അപകട രംഗങ്ങളില്‍ ഉള്‍പ്പെടെ എവിടെയും സെല്‍ഫി എടുക്കുന്ന പൊതുസ്വഭാവത്തില്‍ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണ്. ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്പുകളിലും, വന്യമൃഗങ്ങള്‍ക്കു മുന്നിലും വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും സെല്‍ഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമാണ്. പടമെടുത്തോളൂ പക്ഷേ, പടം ആകരുതെന്ന തലക്കെട്ടിലാണ് സെല്‍ഫ് ഭ്രമത്തിനെതിരായ പോലീസിന്റെ ബോധവല്‍ക്കരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)