Sorry, you need to enable JavaScript to visit this website.

സുഹൈല്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത്  ഹന്‍സികയുമായുള്ള  ബന്ധത്തെ തുടര്‍ന്ന്? 

ചെന്നൈ-പ്രശസ്ത നടി ഹന്‍സിക മൊട്വാനിയുടെ വിവാഹ വിശേഷങ്ങള്‍ അടങ്ങിയ വീഡിയോ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു നടിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ മുഴുവന്‍ വീഡിയോ ഈ മാസം 10നാണ് റിലീസ് ചെയ്തത്.  ഹന്‍സികയുടെ വിവാഹ വിശേഷങ്ങളാണ്  ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്ത വീഡിയോയില്‍. 
ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്ന് പേരിട്ടിരിക്കുന്നതാണ്  വീഡിയോ. 
വിവാഹ ചടങ്ങുകള്‍ മാത്രമല്ല മെഹന്ദി, ഹല്‍ദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ കാണാനാകും. എന്നാല്‍  'ഹന്‍സികാസ് ലവ് ശാദി ഡ്രാമ'ഷോയില്‍ നടി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
നടിയുടെ ഭര്‍ത്താവായ സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേര്‍പിരിയിലിനു കാരണം ഹന്‍സികണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് താരം നിഷേധിച്ചു. ഹന്‍സികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ സുഹൈല്‍ ആദ്യം വിവാഹം ചെയ്തിരുന്നു. ആ സമയത്ത് സുഹൈലിനെ തനിക്ക് അറിയാമായിരുന്നത് കൊണ്ട് വേര്‍പിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹന്‍സിക പറഞ്ഞു. എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. ഞാനൊരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാന്‍ എളുപ്പമാണെന്നും നടി കൂടി ചേര്‍ത്തു. സെലിബ്രറ്റിയായതിന്  കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹന്‍സിക പറഞ്ഞു.
രണ്ടുവര്‍ഷത്തോളമായി ഹന്‍സികയും സുഹൈലും ചേര്‍ന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിവരികയാണ്. ഈ സൗഹൃദമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിച്ചത്. ജയ്പൂരിലെ കൊട്ടാരത്തില്‍ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
വീഡിയോയില്‍, നടി തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കൂടാതെ ആരാധകര്‍ക്ക് ഒരു സന്ദേശവും നല്‍കി. ആരുടെയും ഭൂതകാലത്തിലേക്ക് നോക്കരുതെന്നാണ് വീഡിയോയിലെ നടി ആരാധകരോട് ആവശ്യപ്പെടുന്നത്.
ചില സന്തോഷകരമായ നിമിഷങ്ങളോടെയാണ്  ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെ കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ചും നടി സംസാരിച്ചു. 
 

Latest News