യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ടെലികോം രംഗത്തേക്ക് കടക്കുന്നു. 'പതഞ്ജലി സ്വദേശി സമൃദ്ധി' എന്ന പേരില്‍ ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് സിം കാര്‍ഡ് അവതരിപ്പിക്കുക. ഇന്ത്യയ്ക്കകത്ത് പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിം ആണ് പതഞ്ജലി അവതരിപ്പിക്കുക. 144 രൂപക്ക് ചാര്‍ജ് ചെയ്താല്‍ 2 ജിബി ഡാറ്റയ്‌ക്കൊപ്പം 100 സൗജന്യ എസ്എംഎസും ലഭിക്കും. ബിഎസ്എന്‍എല്ലിന്റെ എല്ലാ ഓഫീസുകളിലും പതഞ്ജലി കാര്‍ഡ് ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ പതഞ്ജലി ജീവനക്കാര്‍ക്കാണ് സിം നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് സിം ലഭ്യമാകുമ്പോള്‍ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവും ലഭിക്കും. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും ലഭ്യമാകും. 2.5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സും അഞ്ചു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സുമാണ് ലഭിക്കുക. ബിസിനസ് വളര്‍ച്ച ബിസിനസില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വമ്പന്‍ വളര്‍ച്ചയാണ് പതഞ്ജലി നേടിയത്. 2016 -17 ല്‍ കമ്പനി 1193 കോടി രൂപയുടെ ലാഭം നേടി. വരുമാനം 87 ശതമാനം ഉയര്‍ന്ന് 10,562 കോടി രൂപയിലെത്തി. ഇലക്ട്രിക്ക് വാഹന നിര്‍മ്മാണം, മൊബൈല്‍ ചിപ്പ്, സോളാര്‍ പവര്‍ നിര്‍മ്മാണം എന്നീ മേഖലകളിലും ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്