മലപ്പുറം: മലപ്പുറത്തെത്തിയ ഉത്തര്‍പ്രദേശുകാരന്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുമായി മുങ്ങുന്നതിനിടയില്‍ വിദഗ്ധമായി പോലീസ് പിടികൂടി. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടിയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനെട്ടുകാരന്‍ മലപ്പുറത്തെത്തി. കരുവാരക്കുണ്ടിലെ പതിനാറുകാരിയെ കൂട്ടി ട്രെയിനില്‍ ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പുര്‍ മുഹമ്മദ് നവേദിനെ പോക്‌സോ വകുപ്പ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്രതിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് റെയില്‍വേ പൊലീസിന് സന്ദേശമയച്ചു. തുടര്‍ന്ന് ഇരുവരെയും കാസര്‍ഗോഡ് വെച്ചാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം പൊലീസ് കാസര്‍ഗോഡ് എത്തി.രണ്ടുപേരെയും തിരിച്ചുകൊണ്ടുവന്നു. ചോദ്യംചെയ്യലിലാണ് ഇന്‍സ്റ്റാഗ്രാം പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കഥകള്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)