Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വില്‍പന; യുവാവ് പിടിയില്‍

നെടുമ്പാശ്ശേരി-കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗവും നെടുമ്പാശ്ശേരി പോലീസും സംയുക്തമായി  നടത്തിയ ലഹരി വിരുദ്ധ മിന്നല്‍ പരിശോധനയില്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി മാരക മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിലെ സുപ്രധാന കണ്ണി പിടിയില്‍.  കോതമംഗലം ഓടക്കാലി സ്വദേശി എ.എ.റിന്‍ഷാദാണ് (26) പിടിയിലായത്. നെടുമ്പാശ്ശേരി അത്താണിയില്‍ കാറില്‍ വില്‍ക്കുവാന്‍ കൊണ്ടുവന്ന ഒരു കിലോ കഞ്ചാവ് പ്രതിയില്‍ നിന്ന്  കണ്ടെടുത്തു.  മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 30000 രൂപയും, മയക്കുമരുന്ന് കച്ചവടം നടത്തുന്നതിന് വേണ്ടി സ്ഥിരമായി ഉപയോഗിക്കുന്ന കാറും ഉദ്യോഗസ്ഥ സംഘം പിടികൂടി.
  നെടുമ്പാശ്ശേരി അത്താണി, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്  മാരകമായ മയക്കുമരുന്ന് വില്‍പ്പന  നടത്തുന്ന സംഘത്തിലെ സുപ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിദ്യാര്‍ഥികളെയും, യുവാക്കളെയും സ്വാധീനത്തിലാക്കി വിതരണം ചെയ്തു വരികയായിരുന്നുവത്രെ.
ആവശ്യനുസരണം എം.ഡി.എം.എയും, എല്‍.എസ്.ഡിയും വ്യാപകമായി വില്‍പ്പന നടത്തിയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.  
ഇയാളുടെ ഇടപാടുകാരില്‍ കൂടുതലും പെണ്‍കുട്ടികളാണത്രെ. .എയര്‍പോര്‍ട്ട് സിഗ്‌നല്‍ കേന്ദ്രീകരിച്ചു വ്യാപകമായി മയക്കുമരുന്ന് വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News