മുംബൈ- ഫെബ്രുവരി മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം നാലാഴ്ചക്കുള്ളില്‍ ആദ്യമായി 575.27 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍. ഒക്ടോബര്‍ 21 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇത്തവണ കരുതല്‍ ധനം 1.5 ശതമാനം ഇടിഞ്ഞു.
ജനുവരി 27ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ശേഖരം 576.76 ബില്യണ്‍ ഡോളറായിരുന്നു.
വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ സെന്‍ട്രല്‍ ബാങ്ക് സ്‌പോട്ട് ആന്‍ഡ് ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇടപെട്ടു. അതേ ആഴ്ചയില്‍ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞു, 81.49 മുതല്‍ 82.31 വരെയാണ് വ്യാപാരം നടന്നത്.