Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫയര്‍ഫോഴസ് വീഴ്ച; ഇരുനില കെട്ടിടം അഞ്ച് മണിക്കൂര്‍ കത്തി, ഒന്നരക്കോടി രൂപയുടെ ടയര്‍ ചാമ്പലായി

പാലക്കാട്- നഗരത്തില്‍ ഇരുനിലക്കെട്ടിടം അഞ്ചു മണിക്കൂറിലധികം നേരം നിന്ന് കത്തി, ഫയര്‍ ഫോഴ്‌സിനെതിരേ രൂക്ഷവിമര്‍ശനം. പാലക്കാട് നഗരത്തിലെ വലിയങ്ങാടിയോട് ചേര്‍ന്ന് മഞ്ഞക്കുളത്ത് പിരായിരി സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയര്‍ ഗോഡൗണില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ ഉണ്ടായ തീപ്പിടിത്തം  പുലര്‍ച്ചെ നാലു മണിയോടെയാണ് നിയന്ത്രണവിധേയമായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടും ഇത്ര വലിയ കാലതാമസമുണ്ടായത്  അധികൃതരെ പ്രതിക്കൂട്ടിലാക്കുന്നു. ഒന്നരക്കോടി രൂപയുടെ ടയര്‍ കത്തി നശിച്ചതായാണ് കണക്ക്.
തീ അണക്കുന്നതിനുള്ള വെള്ളത്തിന്റെ ദൗര്‍ല്ലഭ്യമാണ് ഫയര്‍ഫോഴ്‌സിന്റെ നടപടികളുടെ താളം തെറ്റിച്ചത്. പാലക്കാട് നഗരത്തില്‍ വെള്ളം ശേഖരിക്കുന്നതിന് 58 ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പ്രവര്‍ത്തനക്ഷമമല്ല. മലമ്പുഴ കനാലില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതാണ് പാലക്കാട്ടെ പതിവ്. കനാലില്‍ വെള്ളമുണ്ടായിരുന്നില്ല. കുഴല്‍കിണറുകളില്‍ നിന്ന് വെള്ളം എടുത്താണ് പ്രശ്‌നം പരിഹരിച്ചത്. ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. അപകടകാരണത്തെക്കുറിച്ചും ഫയര്‍ ഫോഴ്‌സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന ആരോപണത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News