കൊല്ലം-ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന വക്കീല്‍ കഥാപാത്രമായി എത്തി സുരേഷ് ഗോപി ആരാധകരെ അമ്പരപ്പിച്ച ചിത്രമാണ് ചിന്താമണി കൊലക്കേസ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രം വന്‍ വിജയമായി. ചിത്രം റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. സംവിധായകന്‍ ഷാജി കൈലാസാണ് പ്രഖ്യാപനവുമായി എത്തിയത്. പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റര്‍. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്നതിന്റെ ചുരുക്കമായ എല്‍കെ എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ''ഞങ്ങള്‍ മുന്നോട്ട്'' എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റര്‍ പങ്കുവച്ചത്. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ എകെ സാജന്‍ തന്നെയാണ് രണ്ടാം ഭാഗത്തിനുവേണ്ടിയും കഥ എഴുതുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കുറ്റവാളികള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനാണ് സിനിമയിലെ ലാല്‍കൃഷ്ണ വിരാടിയാര്‍. 2006 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തെലുങ്കില്‍ 'മഹാലക്ഷ്മി' എന്ന പേരിലും തമിഴില്‍ 'എല്ലാം അവന്‍ സെയ്യാല്‍' എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടു