Sorry, you need to enable JavaScript to visit this website.

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ്; സ്‌പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നോ എന്നറിയാന്‍ പരിശോധന

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ സ്‌പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നോ എന്നറിയാന്‍ സംയുക്ത പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ സേഫ്  കസ്റ്റഡിയിലുള്ള  പോസ്റ്റല്‍ ബാലറ്റുകളാണ് ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും അഭിഭാഷകരും ചേര്‍ന്ന് പരിശോധിക്കുക. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30 നായിരിക്കും സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളില്‍ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാന്‍ അവസരണ വേണമെന്ന ഇടത് സ്ഥാനാര്‍ത്ഥിയുടെ ആവശ്യപ്രകാരണമാണ് കോടതി നടപടി. പോസ്റ്റല്‍ ബാലറ്റുകളുള്ള ഒരു പെട്ടി കാണാതായത് നേരത്തെ വിവാദമായിരുന്നു. അഞ്ചാം ടേബിളില്‍ എണ്ണിയ 482 വോട്ടുകള്‍ ആണ് കാണാതായതെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി ഇടതു മുന്നണിയിലെ കെ പി എം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News