കൊച്ചി-പ്രണയദിനം 'പശു ആലിംഗ ദിന'മായി ആചരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. മൃഗസംരക്ഷണ ബോര്‍ഡിന്റെ 'കൗ ഹഗ് ഡേ'നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ള ഉദ്ദേശ്യം എന്നും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ബോര്‍ഡ് അറിയിച്ചിരുന്നു.ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
'പശുവിനെ കെട്ടിപിടിക്കുമ്പോള്‍ പശുവിന്റെ ചവിട്ട് ഏറ്റ് ലൈംഗിക അവയവങ്ങള്‍ തകരുന്നവര്‍ക്ക് വല്ല സാമാന ഇന്‍ഷൂറന്‍സ് കൂടെ പ്രഖ്യാപിച്ചാല്‍ നന്നായിരുന്നു... പശു ഭാരത് ക്കി ജയ്.''-ഹരീഷ് പേരടി സമൂഹ മാധ്യമത്തില്‍ കുറിച്ചു.