നെയ്‌റോബി- ലാലേട്ടന്‍ അഭിനയിച്ച പഴയ തമാശപ്പടം ബോയിംഗ് ബോയിംഗ് ഓര്‍മയില്ലേ. ഒരേ സമയം വിവിധ കാമുകിമാരെ മാനേജ് ചെയ്യാന്‍ മോഹന്‍ലാല്‍ കഷ്ടപ്പെടുന്ന രംഗങ്ങള്‍ കാണികളെ പൊട്ടിച്ചിരിപ്പിച്ചു. പ്രിയദര്‍ശന്‍ പടത്തില്‍ കണ്ടത് പോലെയല്ല യഥാര്‍ഥ ജീവിതം. ഒരേ പുരുഷനെ പ്രണയിച്ച് സ്വന്തമാക്കിയിരിക്കുകയാണ് സഹോദരിമാര്‍. കെനിയയിലാണ് അത്യപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹോദരിമാരായ കേറ്റ്, ഈവ്, മേരി എന്നിവരാണ് ഒരേ സമയം സ്റ്റീവോ എന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവരുടെ പ്രണയകഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഹോദരിമാര്‍ ഒരു ക്വയര്‍ പരിപാടിയില്‍ വച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്. കണ്ട മാത്രയില്‍ തന്നെ യുവാവിന് മൂന്ന് പേരെയും ഒരുപോലെ ഇഷ്ടമായി. സഹോദരമാര്‍ക്കും അങ്ങനെ തന്നെ. ഇഷ്ടം തുറന്നുപറഞ്ഞതോടെ മൂന്ന് സഹോദരിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു.
ഇപ്പോള്‍ ഒരേ വീട്ടിലാണ് നാല്‍വര്‍ സംഘം താമസിക്കുന്നത്. മൂന്ന് ഭാര്യമാര്‍ക്കൊപ്പമുള്ള ജീവിതം സംതൃപ്തി നിറഞ്ഞതാണെന്ന് യുവാവ് പറയുന്നു. ടൈംടേബിള്‍ പ്രകാരമാണ് ഓരോ ഭാര്യമാര്‍ക്കൊപ്പവും കിടക്ക പങ്കിടുന്നത്. തിങ്കളാഴ്ച മേരി, ചൊവ്വാഴ്ച ഇവ്വ്...അങ്ങനെ പോകുന്നു ടൈംടേബിള്‍. ഒരു തര്‍ക്കമില്ലാതെ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് യുവാവ് ഉറപ്പു വരുത്തുന്നുമുണ്ട്.
ടൈംടേബിള്‍ പാലിക്കണമെന്ന് ഭാര്യമാര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും യുവാവ് പറയുന്നു. നാലാമതൊരു സ്ത്രീ കൂടെ യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാന്‍ യുവതികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മൂന്ന് വനിതകളും ഒറ്റക്കെട്ടാണ്.