Sorry, you need to enable JavaScript to visit this website.

മുടിവെട്ടി കുളമാക്കി, മോഡലിന് നഷ്ടപരിഹാരം വിധിച്ചത് രണ്ട് കോടി; ഇടപെട്ട് സുപ്രീംകോടതി

ന്യൂദല്‍ഹി : മോശമായി മുടിവെട്ടിയതിന് മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചത്  പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഡല്‍ഹിയിലെ ഐ ടി സി മൗര്യ ഹോട്ടലില്‍ വെച്ച് മുടി മുറിച്ച യുവതി പരാതിയുമായി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് മുമ്പാകെ എത്തുകയായിരുന്നു. തന്റെ മുടി മുറിച്ചത് ശരിയായില്ലെന്നും ഇത് തനിക്ക് വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതേ തുടര്‍ന്ന് കോടതി രണ്ട് കോടി രൂപ യുവതിക്ക് നഷ്ടപരിപാരം വിധിക്കുകയായിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

വാദി ഭാഗം നല്‍കിയ വിവിധ ക്ലെയിമുകള്‍  പരിഗണിച്ച് മതിയായ നഷ്ടപരിഹാരം എന്താണെന്ന് ഉപഭോക്തൃ കമ്മീഷന്‍ പരിഗണിച്ചിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചോദിച്ചതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കേണ്ടതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഐ ടി സി ലിമിറ്റഡ് അപ്പീലുമായി സുപ്രീം കോടതിയില്‍ കോടതിയില്‍ എത്തുകയായിരുന്നു.
താന്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ നീളത്തില്‍ മുടി വെട്ടിയെന്നും മുടിക്കും തലയോട്ടിക്കും കേടുപാടുകള്‍ വരുത്തിയെന്നുമുള്ള ആരോപണം ശരിവെച്ചായിരുന്നു ഉപഭോക്തൃ കമ്മീഷന്‍ മോഡലിന് 2,00,00,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ കമ്പനികളുടെ  മുന്‍ മോഡലാണ് പരാതിക്കാരി എന്നതും കമ്മീഷന്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു.എന്നാല്‍ ഹോട്ടലിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിധി പുനപരിശോധിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു.
അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും ആഘാതത്തിന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും, രണ്ട്  കോടി എന്ന തുക വളരെ അധികവും ആനുപാതികമല്ലാത്തതുമായിരിക്കും. അതിനാല്‍, രണ്ട  കോടി രൂപ നഷ്ടപരിഹാരം നല്‍കിയതിലൂടെ ഉപഭോക്തൃ കമ്മീഷന് പിഴവ് സംഭവിച്ചുവെന്ന് സ്ുപ്രീം കോടതി വിലയിരുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News