Sorry, you need to enable JavaScript to visit this website.

തിരിച്ചു പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത; സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പി കെ ശ്രീമതി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരായി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ചിന്ത ജെറോമും പി കെ ശ്രീമതിയും രംഗത്ത്. സുരേന്ദ്രന് അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പ്രതികരിച്ചു.

അതേസമയം, ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു. സുരേന്ദ്രന്‍ പരസ്യമായി മാപ്പ് പറയണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്‌കാര ശൂന്യമായ വാക്കുകള്‍ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി കുറ്റുപ്പെടുത്തി. സംസ്‌കാര സമ്പന്നരായ മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാള്‍ക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാന്‍ സുരേന്ദ്രന്‍ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. ബി ജെ പിയുടെ ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം. എന്ത് പണിയാണ് അവള്‍ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍, കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

Latest News