Sorry, you need to enable JavaScript to visit this website.

രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെട്ടു; സുപ്രീം കോടതി അദാനിക്കെതിരായ ഹരജി ഉടന്‍ കേള്‍ക്കണം

ന്യൂദല്‍ഹി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരേ നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് വിഷയം ഉന്നയിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു ആവശ്യം. എന്താണ് അടിയന്തര പ്രാധാന്യം എന്ന് ചീഫ് ജസ്റ്റീസ് ഹരജിക്കാരനോട് ചോദിച്ചു സമാനമായ ഒരു ഹരജി വെള്ളിയാഴ്ച സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ തന്നെ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടിരിക്കുകയാണ്. തന്റെ ഹരജിയും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു.
    ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ചു വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതി അന്വേഷണം നടത്തണമെന്നാണ് തിവാരിയുടെ ഹരജിയിലെ പ്രധാന ആവശ്യം. തിവാരിയുടെ ഹര്‍ജിയും ഇതുമായി ബന്ധപ്പെട്ട ഹരജിയുമായി ചേര്‍ത്ത് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് ഇതേ വിഷയത്തില്‍ മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണെതിരേ അന്വേഷണം വേണമെന്നാണ് ശര്‍മയുടെ ആവശ്യം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News