Sorry, you need to enable JavaScript to visit this website.

നെഹ്‌റു മഹാനാണെങ്കില്‍ ഗാന്ധിമാര്‍ക്ക് എന്തേ മടി? പരിഹസിച്ച് മോഡി

ന്യൂദല്‍ഹി- ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍ഗാമികളായിരുന്നിട്ടും ഗാന്ധിമാര്‍ എന്തുകൊണ്ട് നെഹ്‌റു എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറയവെയാണ് പ്രധാനമന്ത്രിയുടെ പരിഹാസം. നെഹ്‌റുവിന്റേയും ഗാന്ധിയുടേയും പേരില്‍ ചുരുങ്ങയത് 600 പദ്ധതികളെങ്കിലും ഉണ്ടെന്നാണ് അറിവ്. നെഹ്‌റു അത്രയും പ്രമുഖനും പ്രശസ്തനുമായിട്ടും എന്താണ് പേരിന്റെ അവസാന നാമമായി നെഹ്‌റുവിന്റെ പേര് ഉപയോഗിക്കാന്‍ ഭയമെന്ന് മോഡി ചോദിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍ഗാമികള്‍ അദ്ദേഹത്തിന്റെ അവസാന നാമം ഉപയോഗിക്കാന്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം അത്രയും പ്രശസ്തനായ വ്യക്തിയാണെങ്കില്‍ എന്താണ് നാണക്കേട്?- അദ്ദേഹം ചോദിച്ചു.  
കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് ജവഹര്‍ലാല്‍ നെഹ്‌റു.  അദാനിക്ക് മോഡി പിന്തുണ നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി മുദ്രാവാക്യം വിളിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News