പാറ്റ്‌ന : ഫെബ്രുവരി 14 ന്റെ പ്രണയദിനം ആഘോഷമാക്കാനുള്ള തിരക്കിലാണ് കമിതാക്കള്‍. അതിനായി പലരും പല സൂത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ജോലിയില്ലാത്തതിനാല്‍ തന്റെ പ്രണയം വിജയിക്കുന്നില്ലെന്നും അതിനാല്‍ ജോലി തന്ന് സഹായിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ാെരു യുവതി
ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യദവിന് എഴുതിയിരിക്കുന്ന കത്ത് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് ജോലിയില്ലാത്തതിനാല്‍ ഏറെ കാലമായിട്ടുള്ള തന്റെ 'വണ്‍ സൈഡ്' പ്രേമം ഇനിയും വിജയിക്കുന്നില്ല- അതിനാല്‍ ഇക്കുറിയും വൈലന്റൈന്‍സ് ഡേയ്ക്ക് താന്‍ 'സിംഗിള്‍' ആണെന്നും ഉടനെ തനിക്കൊരു ജോലി ശരിയാക്കി തരാന്‍ സഹായിക്കണമെന്നുമാണ് കത്തിലുള്ളത്.
പിങ്കി എന്ന പേരിലാണ് യുവതിയുടെ കത്ത്. പറ്റ്‌ന സ്വദേശിയാണ് താന്‍ എന്നാണ് ഇവര്‍ കത്തില്‍ പറയുന്നത്.പ്രമുഖ തിരക്കഥാകൃത്തായ പ്രഭാത് ബാന്ധുല്യയെ താന്‍ നാല് വര്‍ഷമായി പ്രണയിക്കുന്നു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ ഇനിയും അദ്ദേഹത്തോട് പ്രണയം പറയാന്‍ സാധിച്ചില്ല എന്നാണ് കത്തില്‍ പറയുന്നത്.
'ഞാന്‍ ഭയങ്കര ടെന്‍ഷനിലാണ്. നിങ്ങളുടേത് ലവ് മാര്യേജ് ആയിരുന്നല്ലോ. പക്ഷേ എന്റെ വിവാഹത്തിന് ഒരു തടസമുണ്ട്. എനിക്ക് ജോലിയില്ല. പ്രഭാത് ബാന്ധുല്യയുമായി ഞാന്‍ നാല് വര്‍ഷമായി വണ്‍ സൈഡ് പ്രേമത്തിലാണ്. പ്രേമിച്ചുനടക്കേണ്ട ഈ പ്രായത്തില്‍ ഞാന്‍ ജനറല്‍ നോളജ് പഠിക്കുകയാണ്. കാരണം ജോലി ആയാല്‍ എനിക്ക് എന്റെ കാര്യം അദ്ദേഹത്തോട് അവതരിപ്പിക്കാമല്ലോ. പക്ഷേ ജോലിയൊന്നും കിട്ടുന്നില്ല. ഈ വാലൈറ്റൈന്‍സ് ഡേയും ഞാന്‍ സിംഗിള്‍ ആയി കടന്നുപോകും.
.ഇതെല്ലാം ചിന്തിച്ച് എനിക്ക് ആധി കയറുകയാണ്.ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനീ കത്ത് എഴുതുന്നത്. എങ്ങനെയും ഒരു ജോലി കിട്ടാന്‍ എന്നെ സഹായിക്കണം. അല്ലെങ്കില്‍ പ്രഭാത് വേറെ ആരെയെങ്കിലും വിവാഹം ചെയ്യും. ജോലിയില്ലാതെ എന്ത് പ്രേമം? എന്ന് നിങ്ങളുടെ വോട്ടറും പ്രഭാത് ബാന്ധുല്യയുടെ വണ്‍ സൈഡഡ് ലവറുമായ പിങ്കി- പറ്റ്‌ന'- ഇതാണ് കത്തിന്റെ ചുരുക്കം.
കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രഭാതും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദൈവത്തിനാണേ, പിങ്കിയാണ് എന്നെ പ്രശസ്തനാക്കുന്നത്. നന്ദി, ഞാന്‍ തേജസ്വി യാദവ് സാറിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹവുമായി ഇക്കാര്യം വിശദമായി സംസാരിക്കാം എന്നായിരുന്നു പ്രഭാതിന്റെ ട്വീറ്റ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)