ന്യൂദൽഹി- മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ നമസ്‌കാരത്തിന് വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളും പുരുഷൻമാരും ഇടകലരുന്നതിന് മാത്രമാണ് വിലക്കുള്ളത്. പല പള്ളികളിലും സ്ത്രീകൾക്ക് നമസ്‌കരിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. പള്ളികളിൽ സ്ത്രീകൾക്ക് നമസ്‌കരിക്കാൻ ഇടം നൽകണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശിയായ വനിത അഭിഭാഷക ഫർഹ അൻവറാണ് സുപ്രീം കോടതിയെ സമീപിച്ചത്.